വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നു പറഞ്ഞതു പോലെയാണ് ഹരിപ്പാട് തൃക്കുന്നപ്പുഴ പള്ളി പാട്ട് നെടുംപറമ്പില്‍ വീട്ടില്‍ മുഹമ്മദ് റാഫിയുടെ ഗാഗ് ഫ്രൂട്ട് കൃഷി.
വിയറ്റ്നാം ഫലമായ ഗാഗ് ഫ്രൂട്ട് തന്റെ വീടിന്റെ മട്ടുപ്പാവില്‍ പടര്‍ന്നു പന്തലിച്ചു വിവിധ വര്‍ണ്ണങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തികച്ചും വ്യത്യസ്തമായ ഗാഗ് ഫ്രൂട്ട് ഓരു വെള്ളമൊഴുകുന്ന തീരദേശത്തെ പറമ്പില്‍ വളര്‍ത്തിയെടുക്കുക എന്നത് പ്രയാസകരമായ കാര്യമാണ് എന്നാല്‍ റാഫിയുടെ നിശ്ചയദാര്‍ഢ്യവും കൃഷിയോടുള്ള വിവിധ കാഴ്ചപ്പാടുകളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളും കൂടി ചേര്‍ന്നപ്പോള്‍ പല തവണ പരാജയപ്പെട്ട ദൗത്യം വിജയം കണ്ടു.
മണ്ണില്‍ കിളിര്‍ത്ത ചെടിയെ മട്ടുപ്പാവിലേക്ക് പടര്‍ത്തിയതോടെ പ്രതീക്ഷകള്‍ക്കപ്പുറം വിളവിനൊരുങ്ങി നില്‍ക്കുകയാണ് ഗാഗ് ഫ്രൂട്ട്. തക്കാളിയേക്കാള്‍ 70 മടങ്ങ് ലൈക്കോപീന്‍ അടങ്ങിയ ഗാഗ് ഫ്രൂട്ട് ആന്റി ഓക്സിഡന്റുകളുടെ ശക്തികേന്ദ്രമാണ്. ഇതിനര്‍ത്ഥം കാന്‍സന്‍ വിരുദ്ധ ഗുണങ്ങള്‍ സമൃദ്ധമാണ്. ബീറ്റാ കരോട്ടിന്‍ ഉള്ളടക്കവും വില കുറച്ച് കാണുന്നില്ല.
മാത്രമല്ല ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പഴത്തില്‍ അടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡ് വീക്കം ചെറുക്കാന്‍ സഹായിക്കുന്നു. ആത്മ സമര്‍പ്പണവും കഠിനാദ്ധ്വാനവും വീഴ്ചകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊള്ളാന്‍ മാനസികമായ കരുത്തുമ്മാര്ജ്ജിച്ചാല് കര്‍മ്മമണ്ഡലത്തില്‍ ജയിച്ചു കയറാനാവുമെന്ന് മുഹമ്മദ് റാഫി തെളിയിച്ചിരിക്കുകയാണ്. മുഹമ്മദ് റാഫിയിലെ മാതൃകാ കൃഷിക്കാരന് എന്റെ അഭിനന്ദനങ്ങള്‍…