കോട്ടയം: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ പത്രപരസ്യത്തില്‍ എംഎല്‍എ സികെ ആശയുടെ പേരില്ലാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി. പരസ്യത്തില്‍ സി.കെ. ആശയുടെ പേര് ഉണ്ടാകേണ്ടതായിരുന്നുവെന്നും പി ആര്‍ഡി കാണിച്ചത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത തെറ്റാണെന്നും സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു പറഞ്ഞു. സംഭവിച്ച തെറ്റ് പിആര്‍ഡി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയില്‍ എംഎല്‍എയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടിയെന്നും ബിനു കൂട്ടിച്ചേര്‍ത്തു.
അതേസമയം, പത്രപരസ്യത്തില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയ സംഭവത്തില്‍ പി ആര് ഡിയെ വിമര്‍ശിച്ച് സി.കെ. ആശ എം എല്‍ എയും രംഗത്തെത്തി. വീഴ്ച ഉണ്ടായത് പി ആര് ഡി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നാണ്. അക്കാര്യം ഗവണ്മെന്ര്റ് ശ്രദ്ധിക്കും. പരിപാടിയില്‍ തനിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചെന്നും ആശ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.