തൃശൂര്‍: തൃശൂരിലെ ഒല്ലൂരില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ബസ് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ നാലരയോടെ തഞ്ചാവൂരിന് സമീപം ഒറത്തനാടുവെച്ചാണ് അപകടമുണ്ടായത്.
വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. 55 വയസ്സുള്ള ഒരു സ്ത്രീയും, എട്ടു വയസ്സുള്ള കുട്ടിയും മറ്റൊരു സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. അപകടത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു. അപകട സമയത്ത് ബസ്സിനുള്ളില്‍ 51 യാത്രക്കാര്‍ ഉണ്ടായിരുന്നു.
അതേസമയം, ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു ബസ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തൃശൂര്‍ പട്ടിക്കാടുള്ള കെ വി ട്രാവല്‍സ് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.