പശുവിന്റെ വായടച്ചുവച്ചിട്ട് പാൽ പ്രതീക്ഷിക്കരുതെന്ന് റിസർവ് ബാങ്ക് ഉദ്യോഗസ്ഥരോട് സംവിധായകൻ അൽഫോൺസ് പുത്രൻ.
സിനിമയെടുക്കാൻ ലോൺ എടുക്കാൻ അനുവദിക്കാത്ത റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്തിന് സിനിമകൾ പുറത്തിറങ്ങുമ്പോൾ കാണണമെന്നും അൽഫോൺസ് പുത്രൻ ചോദിച്ചു.
സിനിമയെ ഗുരുതരമായി ബാധിക്കുന്ന വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി പരിശോധിക്കണമെന്നും അൽഫോൺസ് പുത്രൻ ആവശ്യപ്പെട്ടു.
സിനിമ നിർമ്മിക്കാൻ ലോൺ തരാത്ത എല്ലാ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരോടും സിനിമ കാണുന്നത് നിർത്താൻ ആവശ്യപ്പെടുന്നുവെന്നും അൽഫോൺസ് പുത്രൻ പറഞ്ഞു.