തിരുവനന്തപുരം: എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ താല്‍കാലിക വൈറസ് ചാന്‍സലറായി ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവന് നല്‍കിയ പട്ടികയില്‍ ഒന്നാമത്തെ പേര് സജി ഗോപിനാഥിന്റേതായിരുന്നു.
അതേസമയം, സജി ഗോപിനാഥ് അയോഗ്യനാണെന്ന മുന്‍ നിലപാട് തിരുത്തിയാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നിലവിലെ വിസി ഡോ. സിസ തോമസ് വിരമിക്കുന്ന ഒഴിവില്‍ അധിക ചുമതല നല്‍കിയാണ് ഉത്തരവ്. ഡോ. സിസ തോമസിന്റെ നിയമനത്തില്‍ ഗവര്‍ണര്‍ക്കു ഹൈക്കോടതിയില്‍നിന്നു തിരിച്ചടി നേരിട്ടിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍നിന്നു വേണം നിയമനം എന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.