പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിയ്ക്ക് 22 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം സ്വദേശി ആദര്‍ശിനെയാണ് പട്ടാമ്പി കോടതി ശിക്ഷിച്ചത്. പിഴത്തുകയായ ഒന്നര ലക്ഷം അതിജീവിതയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.