ഇരുന്ന് കൊണ്ടുള്ള ജോലി ചെയ്യൽ, മടി, ഉദാസീനത, ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങൾ എന്നിവയെല്ലാം ചേർന്ന് സമ്മാനിക്കുക ആരോഗ്യമില്ലാത്ത ശരീരത്തെയാണ്.
അമിതഭാരം ആത്മവിശ്വാസം തകർക്കും എന്നതിനാൽ സമ്പുഷ്ട ഭക്ഷണം മിതമായി കഴിക്കാൻ വിദഗ്ദർ പറയുന്നു.
സാലഡുകളും പഴങ്ങളും ഇലക്കറികളും ഭക്ഷണത്തിൽ സ്ഥിരമാക്കുക. ഉപ്പും പുളിയും മധുരവും കുറക്കുക. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുകയും ചെയ്യുക.
വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുക. പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കുക. ചോറ് ഒഴിവാക്കി അല്ലെങ്കിൽ അളവ് കുറച്ച് സമീകൃത ആഹാരങ്ങൾ കഴിക്കാൻ തിരഞ്ഞെടുക്കുക എന്നിങ്ങനെ രോഗങ്ങളുടെ ഭാഗമായല്ലാതെ വരുന്ന അമിതഭാരത്തെ അകറ്റാൻ വഴികളേറെയുണ്ട്.