ചർമ്മത്തിനും മുടിക്കും പാചകത്തിനും എന്നുവേണ്ട എല്ലാത്തിനും ഏറ്റവും കൂടുതൽ സഹായകരമാകുന്ന ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ.
നവജാത ശിശുക്കളെ തേച്ച് കുളിപ്പിക്കാനും ഈ എണ്ണ അത്യുത്തമമാണ്. പണ്ട് കാലങ്ങളിൽ നവജാത ശിശുക്കളെ കുളിപ്പിക്കുന്നതിനായി അമ്മൂമ്മമാർ സ്ഥിരം ഉണ്ടാക്കി വെച്ചിരുന്ന ഒന്ന് കൂടിയാണ് വെന്ത വെളിച്ചെണ്ണ.
തേങ്ങാപ്പാലിൽ നിന്ന് തയ്യാറാക്കി എടുക്കുന്നതാണ് ഉരുക്ക് വെളിച്ചെണ്ണ. പ്രയഭേദം അന്യേ ആർക്ക് വേണമെങ്കിലും ധൈര്യമായി ഉപയോഗിക്കാവുന്ന എണ്ണകൂടിയാണ് തേങ്ങാ വെന്ത എണ്ണ അഥവാ ഉരുക്ക് വെളിച്ചെണ്ണ.
ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും ഭംഗി കൂട്ടാനും ഉരുക്ക് വെളിച്ചെണ്ണ നിങ്ങളെ സഹായിക്കും. സമയം അൽപ്പം മാറ്റി വച്ച് തേങ്ങാ ചിരകി പാലെടുത്ത് അടുപ്പിൽ വച്ച് തിളപ്പിച്ച് ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കാം.
















