ആലപ്പുഴ: ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപം ഹോട്ടലിന് തീപിടിച്ചു. നഗരസഭയുടെ ഷോപ്പിംങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹോട്ട് ആൻഡ് പ്ലേറ്റ് എന്ന ഹോട്ടലാണ് തീപിടിച്ചത്.
രാത്രി 11.30 ഓടെ ജീവനക്കാരെല്ലാം ഹോട്ടലടച്ച് പോയ ശേഷമാണ് തീപിടിച്ചത്. ഫ്രീസറിൽ ഷോർട്ട് സർക്യൂട്ട് ആയതെന്നാണ് നിഗമനം.
അഗ്നിശമന സേനയെത്തി തീയണച്ചതിനാൽ തീ മറ്റ് കടകളിലേക്ക് പടർന്നില്ല.