പാലക്കാട്: അട്ടപ്പാടി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്.
മണ്ണാർക്കാട് എസ് സി എസ് ടി കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്. 16 പേരാണ് പ്രതി പട്ടികയിലുള്ളത്.
2018 ഫെബ്രുവരി 22 നാണ് മോഷമം നടന്നത്. മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആൾക്കാർ ഒത്തുകൂടി മധുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
2022 ഏപ്രിൽ 28നാണ് മണ്ണാർക്കാട് എസ് സി എസ് ടി പ്രത്യേക കോടതിയിൽ വിചാരണ ആരംഭിയ്ച്ചത്.