ന്യൂഡല്‍ഹി: ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെ എ രാജ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതിയുടെ നടപടിയെന്ന് ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകന് ജി പ്രകാശാണ് രാജയ്ക്കായി ഹര്‍ജി ഫയല്‍ ചെയ്തത്.
തന്റെ പൂര്‍വികര്‍ 1950 മുന്‍പ് കേരളത്തിലേക്ക് കുടിയേറിയവരാണ്. വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണ്. സംവരണത്തിന് എല്ലാ അര്‍ഹതയും ഉള്ള വ്യക്തിയാണ് താനെന്നും അതുകൊണ്ടുതന്നെ ഹൈക്കോടതി വിധി റദ്ദാക്കണമെന്നുമാണ് രാജയുടെ വാദം.
അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡി കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിപിഎം നേതാവ് എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്.