ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നടത്തിയ പരാമര്‍ശം നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണ്. അങ്ങേയറ്റം ഹീനമായ ആ പരാമര്‍ശം ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സി.പി.എമ്മിലെ വനിതാ പ്രവര്‍ത്തകരെ മാത്രമല്ല മുഴുവന്‍ സ്ത്രീകളെയുമാണ് കെ.സുരേന്ദ്രന് അപമാനിച്ചിരിക്കുന്നത്. സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേത്. സമൂഹത്തിന് മാതൃകയായി നില്‍ക്കേണ്ടവരാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. സ്ത്രീകളുടെ ശരീരത്തെ ഉദാഹരിച്ച് രാഷ്ട്രീയ വിമര്‍ശനം നടത്തുന്നത് ശരിയായ രീതിയല്ല. ബി.ജെ.പിയിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധിക്കണം.