ഭുവനേശ്വർ: അമ്മയുമായി ആലൂ പറാത്ത ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിലേർപ്പെട്ട പ്രശസ്ത നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ മരിച്ച നിലയിൽ കണ്ടെത്തി.
അമ്മാവന്റെ വീട്ടിലെ ഫാനിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 8 മണിക്ക് ആലൂ പറാത്ത തയ്യാറാക്കി നൽകാൻ രുചിസ്മിത ആവശ്യപ്പെട്ടെന്നും എന്നാൽ പത്ത് മണിക്ക് നൽകാമെന്ന് പറഞ്ഞതായും താരത്തിന്റെ അമ്മ വ്യക്തമാക്കി.
സംഭവത്തിലെ ദുരൂഹത നീക്കാനായി പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
















