മനില: ഫിലിപ്പീന്‍സില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റു മരിച്ചു. പഞ്ചാബ് സ്വദേശികളായ ദമ്പതികളാണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സുഖ് വിന്ദര്‍സിങ്, കിരണ്‍ദീപ് കൗര്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.
കഴിഞ്ഞ 19 വര്‍ഷമായി മനിലയില്‍ ഫൈനാന്‍സ് ഇടപാടുകള്‍ നടത്തിവരികയായിരുന്നു സുഖ് വിന്ദര്‍ സിങ്. സഹോദരന് ലഖ് വീര്‍ സിങും മനിലയിലാണ് താമസം. ഒരു ചടങ്ങില്‍ പങ്കെടുക്കാനായി സഹോദരനായ ലഖ് വീര്‍സിങ് ഇന്ത്യയിലേക്ക് വന്നപ്പോഴാണ് സഹോദരനും ഭാര്യയും കൊല്ലപ്പെടുന്നത്. സഹോദരനെ നിരവധി തവണ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതേ തുടര്‍ന്ന് ബന്ധുവിനോട് വീട്ടില്‍ അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ലഖ് വീര്‍സിങ് പറയുന്നു. അമ്മാവന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. സുഖ് വിന്ദര്‍ സിങിന്റെ ശരീരത്തില്‍ നിരവധി തവണ വെടിയേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ലഖ് വീര്‍സിങ് പറയുന്നു.
അതേസമയം, സംഭവത്തില്‍ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു അജ്ഞാന് വീട്ടിലേക്ക് കയറി വരികയും കിരണ്‍ ദീപ് കൗറിനെ തോക്കിന്റെ മുനയില്‍ നിര്‍ത്തി സുഖ് വിന്ദര്സിങിനെ വെടിവെക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.