ഭർത്താവ് മറ്റ് സ്ത്രീകളുമായി ബന്ധം തുടരുന്നതിൽ തനിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്ന് വെളിപ്പെടുത്തി അമേരിക്കൻ സ്വദേശിയായ മോണിക്ക ഹൾട്ട്.
തന്റെ ഭർത്താവ് ജോൺ മറ്റ് സ്ത്രീകളുമായി പുറത്തു പോകുന്നതിലോ സമയം ചിലവഴിക്കുന്നതിലോ വിരോധമില്ലെന്നും മറ്റു സ്ത്രീകളുടെ കൂടെ ശാരീരിക ബന്ധം പുലർത്തിയാലും അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മോണിക്ക.
തന്റെ ജീവിതലക്ഷം തന്നെ തന്റെ ഭർത്താവിന്റെ സന്തോഷം മാത്രമാണെന്നും മോണിക്ക പറയുന്നു. ഇത്തരത്തിൽ പൂർണ്ണമായി സ്വാതന്ത്ര്യം പങ്കാളിക്ക് നൽകുന്നതിലൂടെ തങ്ങൾ തമ്മിലുള്ള ബന്ധം വളരെയധികം ഊഷ്മളമായി തീർന്നു എന്നാണ് യുവതി പറയുന്നത്.