തിരുവനന്തപുരം: അന്തരിച്ച നടൻ ഇന്നസെന്റിന്റെ നിര്യാണത്തോടെ നഷ്ടമായത് മലയാള ചലച്ചിത്രരംഗത്തെ പകരക്കാരില്ലാത്ത അഭിനയ ചക്രവർത്തി എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.
ഏതു വേഷം ചെയ്താലും തന്മയത്വത്തോടെ, തന്റേതായ ശൈലിയിൽ രീതിയിൽ ചെയ്തിരുന്ന നടനായിരുന്നു ഇന്നസെൻറ് എന്നും ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. അദ്ദേഹം ചെയ്തുവച്ചു പോയ കിട്ടുണ്ണിക്കും, കെ കെ ജോസഫിനും, എല്ലാം മലയാളി ഉള്ള കാലത്തോളം തന്നെ നമ്മുടെ മനസ്സുകളിൽ ഇടം ഉണ്ടാകും എന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
തനിക്ക് മരണമില്ലെടോ വാര്യരെ എന്ന് രാവണപ്രഭുവിൽ മോഹൻലാൽ പറഞ്ഞതുപോലെ കാലം എത്ര കഴിഞ്ഞാലും അദ്ദേഹം അരങ്ങിൽ ബാക്കി വെച്ച കഥാപാത്രങ്ങളിലൂടെ അനശ്വര നടൻ മരണം ഇല്ലാതെ ജീവിക്കും എന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.