ജുബൈല്‍: പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് സൗദിയില്‍ മലയാളി മരിച്ചു. പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ അനില്‍കുമാര്‍ ദേവന്‍ നായര്‍ (56) ആണ് മരിച്ചത്.
ഞായറാഴ്ച ജുബൈല്‍ – അബുഹദ്രിയ റോഡിലായിരുന്നു സംഭവം. നിറയെ ഇന്ധനവുമായി കമ്പനിയുടെ പെട്രോൾ പമ്പിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സാരമായി പൊള്ളലേറ്റ അനിൽ കുമാർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകട കാരണം വ്യക്തമല്ല. ടാങ്കർ പൂർണമായും കത്തി നശിച്ച നിലയിലാണ്.
14 വർഷമായി സൗദിയിൽ പ്രവാസിയാണ്. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം ജുബൈൽ കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.