കൊച്ചി: നടി അനിഖ പറയുന്നത് പച്ചകള്ളമാണെന്നും ഒരേ സമയം അനവധി ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്ന ആളാണ് അനിഖയെന്നും വ്യക്തമാക്കി വ്യവസായി അനൂപ് പിള്ള രംഗത്ത്.
മുഖമെല്ലാം പരിക്കേറ്റ്, കരഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന് അനിഖ നടത്തിയ വെളിപ്പെടുത്തൽ വിവാദമായി മാറിയിരുന്നു.
മാധ്യമങ്ങൾക്ക് വിശദീകരണ കുറിപ്പ് അയക്കുകയായിരുന്നു അനൂപ് പിള്ള. തനിക്ക് ഒരു കുട്ടിയുണ്ടെന്ന് അനിഖ എന്ന രൂപശ്രീക്ക് അറിയാമായിരുന്നുവെന്നും തന്നെ വെറും പണത്തിന് മാത്രമായി ഉപയോഗിക്കുകയായിരുന്നുവെന്നും അനൂപ് പറഞ്ഞു.