പ്രേക്ഷകശ്രദ്ധേയമായ മണ്‍സൂണ്‍ എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപാല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ തുരുത്ത് ‘ മാര്‍ച്ച് 31 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. സമൂഹം നിരാകരിക്കുകയും നാട് കടത്തുകയും ചെയ്ത ഒരു അഭയാര്‍ത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയാണ് തുരുത്ത് വിഷയമാക്കുന്നത്. പ്രിയസുഹൃത്തിന്റെ വേര്‍പാടിനെ തുടര്‍ന്ന് സുഹൃത്തിന്റെ ഭാര്യയുടെയും മകന്റെയും ഉത്തരവാദിത്ത്വം റസാഖിന് ഏറ്റെടുക്കേണ്ടിവരുന്നു. ഭിന്നമതസ്ഥര്‍ ജീവിതത്തില്‍ ഒരുമിക്കുമ്പോഴുള്ള സാമൂഹിക കാഴ്ച്ചപ്പാടിന്റെ നേര്‍ച്ചിത്രമാണ് തുരുത്ത് പ്രമേയമാക്കുന്നത്. തങ്ങളുടേതായൊരു ഇടം കണ്ടെത്താനുള്ള യാത്രയില്‍ റസാഖിനും കുടുംബത്തിനും വിധി കാത്തുവെച്ചത് എന്തായിരുന്നുവെന്നാണ് ചിത്രത്തിന്റെ തുടര്‍സഞ്ചാരം വ്യക്തമാക്കുന്നത്.
നീണ്ടവര്‍ഷങ്ങളിലെ സഹനട വേഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സുധീഷ് എന്ന അനുഗൃഹീത നടന് ഇതിലെ കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നു. സുധീഷിനെ കൂടാതെ കീര്‍ത്തി ശ്രീജിത്ത്, മാസ്റ്റര്‍ അഭിമന്യു, എം ജി സുനില്‍കുമാര്‍ , ഷാജഹാന് തറവാട്ടില്‍, KPAC പുഷ്പ, മധുസൂദനന് , ഡോ. ആസിഫ് ഷാ, സക്കീര്‍ ഹുസൈന്, സജി സുകുമാരന്‍ , മനീഷ്കുമാര്‍ , സജി, അപ്പു മുട്ടറ, അശോകന് ശക്തികുളങ്ങര, പ്രസന്ന എന്നിവരും മറ്റു കഥാപാത്രങ്ങള്‍ക്കു ജീവന് നല്കുന്നു.
ബാനര്‍ -യെസ് ബി ക്രീയേറ്റീവ് , ക്വയിലോണ്‍ ടാക്കീസ് പ്രൊഡക്ഷന്‍, നിര്‍മ്മാണം – സാജന് ബാലന്, സുരേഷ് ഗോപാല്‍, കഥ രചന , സംവിധാനം – സുരേഷ് ഗോപാല്‍, എക്സി: പ്രൊഡ്യൂസേഴ്സ് – നാസര്‍ അബു, ഗാഥ സുനില്‍കുമാര്‍ , സംഭാഷണം – അനില്‍ മുഖത്തല, ഛായാഗ്രഹണം – ലാല്‍ കണ്ണന്, എഡിറ്റിംഗ് – വിപിന്‍ മണ്ണൂര്‍, ഗാനരചന – ബിജു മുരളി, സംഗീതം – രാജീവ് ഓ എന്‍ വി , ആലാപനം – സുദീപ് കുമാര്‍ , അപര്‍ണ്ണ രാജീവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – നിഷാദ് ഷെരീഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – സജീബ്, കല-മഹേഷ് ശ്രീധര്‍ , ചമയം -ബിനോയ് കൊല്ലം, കോസ്റ്റ്യും – ഭക്തന് മങ്ങാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – സജി സുകുമാരന്‍ , അസ്സോസിയേറ്റ് ഡയറക്ടര്‍ – വ്യാസന് സജീവ്, പശ്ചാത്തല സംഗീതം – ജോയ് , സൗണ്ട് എഫക്ടസ് – ബിജു ജോര്‍ജ് , സംവിധാന സഹായികള്‍ – ശിവപ്രസാദ്, ഗോപു മുളങ്കടകം, ബാബുജി ശാസ്താംപൊയ്ക, ഡി ഐ കളറിസ്റ്റ് -രാജേഷ് മംഗലയ്ക്കല്‍, സ്റ്റില്‍സ് – ശരത് മുളങ്കടകം, വിതരണം -72 ഫിലിം കമ്പനി റിലീസ്, ഡിസൈന്‍സ് – സവിന്‍ എസ് വിജയ് (ഐറ്റി സീ പിക്സല്‍).
മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് , ജെ സി ഡാനിയല്‍ ഫൗണ്ടേഷന് അവാര്‍ഡുകള്‍ അപര്‍ണ്ണ രാജീവിനും ദൃശ്യാവിഷ്ക്കാര മികവിന് ലാല്‍ കണ്ണന് ജെ സി ഡാനിയല്‍ ഫൗണ്ടേഷന് അവാര്‍ഡും ഒപ്പം ചമയ മികവിന് ബിനോയ് കൊല്ലത്തിനും ബാലതാരത്തിന് മാസ്റ്റര്‍ അഭിമന്യുവിനും ക്രിട്ടിക്സ് അവാര്‍ഡു നേട്ടങ്ങളും തുരുത്തിന്റെ പേരില്‍ ലഭിക്കുകയുണ്ടായി. ചിത്രത്തിന്റെ പി ആര് ഓ അജയ് തുണ്ടത്തില്‍.