ബെലഗാവി: സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. മദ്രസകള്‍ക്ക് പകരം സ്‌കൂളുകളിലും കോളേജുകളിലും പഠിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് ഹിമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞു. കര്‍ണാടകയിലെ ബെലഗാവിയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, 2020ല്‍ എല്ലാ മദ്രസകളും പൊതുവിദ്യാഭ്യാസം നല്‍കുന്ന റെഗുലര്‍ സ്‌കൂളുകളാക്കി മാറ്റുന്ന നിയമം ഹിമന്ദ ശര്‍മ്മ അസാമില്‍ നടപ്പിലാക്കിയിരുന്നു. അസമില്‍ രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതുമായ 3000ത്തോളം മദ്രസകളുണ്ടെന്നാണ് 2023 ജനുവരി വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 600 മദ്രസകളാണ് ഇതുവരെ അടച്ചു പൂട്ടിയത്.