മുംബൈ: 15 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയില്‍ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു. ശ്വാസതടസ്സമാകാം മരണ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം, നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സും ദേശീയ ദുരന്ത നിവാരണ വിഭാഗവും പൊലീസും സംയുക്തമായിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുട്ടിക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ മെഡിക്കല്‍ ടീമും സ്ഥലത്തെത്തിയിരുന്നു.
Five members of the #NDRF have begun the rescue effort for a 5-year-old kid who fell down a bore well in the hamlet of #Kopardi in #Ahmednagar, #Maharashtra.#Trending #Viral #India pic.twitter.com/IVoZDr5buM
— Backchod Indian (@IndianBackchod) March 14, 2023