സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലം ജില്ലയില്‍. വൈകുന്നേരം നാലിന് പത്തനാപുരം കല്ലുംകടവിലാണ് ജാഥയ്ക്ക് ആദ്യ സ്വീകരണം.
പത്തനാപുരം, പുനലൂര്‍ നിയോജക മണ്ഡലങ്ങളിലാണ് ജില്ലയിലെ ആദ്യ ദിന പര്യടനം. അഞ്ചല്‍ ടൗണില്‍ സമാപന സമ്മേളനം ചേരും. 15ന് രാവിലെ പൗരപ്രമുഖരുമായി ചര്‍ച്ച നടത്തും. 16 വരെ പ്രതിരോധ ജാഥ കൊല്ലം ജില്ലയില്‍ തുടരും.