വയനാട്: വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. നെന്മേനി തൊവരിമലയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. തൊവരിമല മടത്തേക്കുടി ബാബുവിന്റെ പശുവിനെ കടുവ ആക്രമിച്ചു.
രണ്ടാഴ്ചയായി തൊവരിമല പരിസരത്ത് കടുവയുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞയാഴ്ച പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണക്യാമറയും കൂടും സ്ഥാപിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് നെന്മേനി പാടിപറമ്പിൽ കടുവ ആക്രമിച്ചു കൊന്ന നിലയിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് സ്വകാര്യവ്യക്തിയുടെ പറമ്പിൽ കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഒപ്പം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു.
കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.