സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് പരിക്കേറ്റു. പ്രഭാസ് നായകനായി എത്തുന്ന ചിത്രം ‘പ്രൊജക്റ്റ് കെ’യുടെ ആക്ഷന്‍രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.
പരിക്കേറ്റ ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാരിയെല്ലിന് ക്ഷതമേറ്റതായി കണ്ടെത്തി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് തിരിച്ചെത്തി. പരിക്കുകള്‍ ഉള്ളതിനാല്‍ രണ്ടാഴ്ചത്തെ വിശ്രമം എടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, പരിക്കിനെ തുടര്‍ന്ന് താന്‍ മുംബൈയിലെ വസതിയില്‍ വിശ്രമിക്കുകയാണെന്നും പരിക്ക് ഭേദമാകാന്‍ ആഴ്ചകള്‍ എടുക്കുമെന്നും നടന് അറിയിച്ചു. സംഭവത്തിന് പിന്നാലെ ‘പ്രൊജക്റ്റ് കെ’യുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസ്, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘പ്രൊജക്റ്റ് കെ’. 2024 ല്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന് പ്രധാന വേഷത്തില്‍ എത്തുന്നു.