ന്യൂ ഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. തിങ്കളാഴ്ച വീണ്ടും ഹാജരാക്കണം.
അതേസമയം, സിബിഐ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഒരേ ചോദ്യം തന്നെ ആവര്‍ത്തിച്ചു ചോദിക്കുന്നുവെന്നും സിസോദിയ കോടതിയില്‍ പറഞ്ഞു. ഇതോടെ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.