വിദേശ മദ്യ കടത്തിൽ ഗുജറാത്ത് കോൺഗ്രസ് വനിതാ നേതാവ് പിടിയിൽ. പ്രമുഖ കോൺഗ്രസ് വനിതാ നേതാവും മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷയുമായ മേഘ്‌ന പട്ടേലാണ് അറസ്റ്റിലായത്. ഇവരുടെ ഡ്രൈവറും പോലീസ് പിടിയിലാണ്.
കാറിൽ മദ്യം കടത്തുന്നതിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മേഘ്ന പട്ടേലിന്റെ ബൊലേറോ കാറിൽ നിന്ന് മദ്യം പിടിച്ചെടുത്തത്. അവരിൽ നിന്ന് 10 ലക്ഷം രൂപയുടെ മദ്യമാണ് പിടികൂടിയത്. ചരക്ക് വിറ്റ വ്യക്തിയെയും പോലീസ് അന്വേഷിക്കുകയാണ്.
പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും. ഇതിന് പിന്നിൽ കൂടുതൽ പേർ പ്രവർത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.
















