ന്യൂ ഡല്‍ഹി: ഭോപ്പാല്‍ – ഉജ്ജെയിന്‍ ട്രെയിന്‍ സ്ഫോടന കേസില്‍ ഏഴ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ലക്നൌ പ്രത്യേക എന്‍ഐഎ കോടതി. കേസിലെ പ്രതികളായ മുഹമ്മദ് ഫൈസല്‍, ഗൗസ് മുഹമ്മദ് ഖാന്, അസ്ഹര്‍, ആത്തിഫ് മുസഫര്‍, ഡാനിഷ്, മീര്‍ ഹുസൈന്, ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.
നേരത്തെ കേസിലെ എട്ട് പ്രതികളില്‍ ഒരാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2017 മാര്‍ച്ചിലാണ് കേസിന് അസ്പദമായ സംഭവം നടന്നത്. കുറ്റപത്രം സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പ്രസ്താവന പുറത്തുവരുന്നത്.