മലപ്പുറം : മലപ്പുറത്ത് കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കോട്ടക്കല്‍ സ്വദേശി അലി അക്ബറാണ് മരിച്ചത്. മൃതദേഹം പുറത്തെത്തിച്ചു. കിണറ്റില്‍ കുടുങ്ങിയ മറ്റൊരു തൊഴിലാളിയെ രക്ഷപ്പെടുത്തി.
25 അടിയോളം താഴ്ചയുള്ള കിണറില്‍ ജോലി എടുക്കുന്നതിനിടെ രാവിലെ ഒമ്പതരയോടെയാണ് അപകടം സംഭവിച്ചത്. മലപ്പുറത്ത് നിന്നുള്ള അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണ് നീക്കുന്നതിനിടെ കിണര്‍ വീണ്ടും ഇടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.