നെഞ്ചുവേദനയെ തുടര്‍ന്ന് ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാത്രി കോട്ടയം നസീറിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. നിലവില്‍ ഐസിയുവിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.