സൂറത്ത്: പക്ഷിയിടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. സൂറത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6E-646 വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ട് അവിടെ ഇറക്കുകയായിരുന്നു.
പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ എൻജിൻ ഫാൻ ബ്ലേഡ് തകർന്നതായി ഡിജിസിഎ അറിയിച്ചു.
















