കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് ട്രെയിന്‍തട്ടി രണ്ടുപേര്‍ മരിച്ചു. ആരോളി സ്വദേശി പ്രസാദാണ് മരിച്ചവരില്‍ ഒരാള്‍. മറ്റൊരാള്‍ ധര്‍മശാല സ്വദേശിയാണെന്നാണ് വിവരം. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. അതേസമയം, ഇവരുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.