ഭോപാല്‍: ശിവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ഛപ്ര ഗ്രാമത്തിലെ സനവാദ് മേഖലയില്‍ മൂന്നു സമുദായങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ച ക്ഷേത്രത്തിലാണ് സംഭവം.
ക്ഷേത്രത്തിലെത്തിയ ദലിത് വിഭാഗത്തില്‍പ്പെട്ടവരെ ഉന്നത ജാതിക്കാര്‍ തടയുകയായിരുന്നുവെന്നാണ് പരാതി. സംഘര്‍ഷത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ആളുകളെ മാറ്റിയത്. ഇരുവിഭാഗത്തിന്റെയും പരാതിയില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 17 പേര്‍ക്കും 25 അജ്ഞാതര്‍ക്കും എതിരെയാണ് കേസെടുത്തത്.
















