കോഴിക്കോട് : കോഴിക്കോട് പേരാമ്ബ്രയില്‍ കെഎസ്ആര്‍ടിസി ബസ് കയറി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കക്കാട് സ്വദേശി ഹനീഫയാണ് മരിച്ചത്. പേരാമ്ബ്ര കക്കാട് പള്ളിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ് ചില ഇരുചക്രവാഹനക്കാരെ ഓവര്‍ടേക്ക് ചെയ്ത് വരികയായിരുന്നു. ഇതു കണ്ട് അപകടത്തില്‍പ്പെട്ട ഹനീഫയുടെ മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടു. കാറില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചെയ്ത ഹനീഫ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം ബസ് ഹനീഫയുടെ ദേഹത്തേക്ക് കയറുകയായിരുന്നു. ഹനീഫ തല്‍ക്ഷണം മരിച്ചു.