ചെന്നൈ: തമിഴ്‌നാട്ടില്‍ മലയാളിയായ റെയില്‍വേ ഗേറ്റ് ജീവനക്കാരിക്ക് നേരെ അതിക്രൂരമായ ആക്രമണം. ചെങ്കോട്ടയ്ക്കെടുത്ത് പാവൂര്‍ഛത്രത്തില്‍ ഇന്നലെ രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് സംഭവം.
ഗാര്‍ഡ് റൂമില്‍ അതിക്രമിച്ച് കയറിയ അക്രമി യുവതിയെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ പുറത്തേയ്ക്ക് ഓടിയ യുവതിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിച്ച് ട്രാക്കിലൂടെ വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം നടന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സ്വദേശിനിയായ യുവതിയെ തിരുനെല്‍വേലി റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, അക്രമിയെ പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.