ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന് വൻ ജന സ്വീകരണം .ഇന്നത്തെ സമൂഹത്തിൽ പറയേണ്ട ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ് സിനിമ സംസാരിക്കുന്നത്. അതിനാൽ തന്നെ സാമൂഹിക പ്രസക്തിയിൽ നിറയുന്ന ക്ലാസ് സിനിമയാണ് ക്രിസ്റ്റഫർ എന്ന് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം. സ്ഥിരം കാണുന്ന മാസ്സ് അപ്പീൽ അല്ല സിനിമയ്ക്ക് ഉള്ളത്. അതിനാൽ തന്നെ പുതിയൊരു മേക്കിങ്ങ് രീതി പുതുമ നൽകുന്നുണ്ട്.
മമ്മൂട്ടിയുടെ വ്യത്യസ്ത പൊലീസ് വേഷമായ ക്രിസ്റ്റഫറിനെ സിനിമാ പ്രേമികൾ ആവേശത്തോടെ വരവേറ്റു. ക്രൈം ത്രില്ലറായി ഒതുങ്ങാതെ, ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ അനുഭവങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സംഘട്ടന രംഗങ്ങളിലെ മെയ്‌വഴക്കവും എടുത്ത് പറയണം.ക്രിസ്റ്റഫറിന്റെ എൻകൗണ്ടറുകളാണ് കഥയുടെ ഗതി നിർണയിക്കുന്നത്. അനുദിനം കേരളത്തിൽ കേൾക്കുന്ന ലൈംഗികാതിക്രമങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഷൈൻ ടോം ചാക്കോയുടെ സൈക്കോ പൊലീസ് കഥാപാത്രവും കൈയടി നേടി.
ഫെബ്രുവരി 9നാണ് മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തിയ ക്രിസ്റ്റഫർ റിലീസിന് എത്തിയത്. ഉദയകൃഷ്ണ തിരക്കഥ എഴുതിയ ചിത്രത്തിന് ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിവസം 175ലധികം ഹൗസ് ഫുള്‍ ഷോകളും 50തിലധികം അര്‍ദ്ധരാത്രി പ്രദര്‍ശനങ്ങളും ഉണ്ടായിരുന്നു. ഇവയിൽ നിന്നും 1.83 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്.
ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിങ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആർഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.