സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ സി പി കുഞ്ഞ് അന്തരിച്ചു. 93 വയസായിരുന്നു. അസുഖബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1987 മുതൽ 1991 വരെ കോഴിക്കോട് രണ്ടിൽ നിന്ന് എട്ടാം നിയമസഭയിൽ അംഗമായിരുന്നു. കോഴിക്കോട് കോർപറേഷൻ കൗൺസിലർ, സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം, വഖഫ് ബോർഡ് അംഗം, കെ.എസ്.ഇ.ബി കൺസെൽറ്റീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1930 ജൂൺ 30ന് കുഞ്ഞലവി ഹാജി- ഫാത്തിമ ദമ്പതികളുടെ മകനായി ജനനം. ഭാര്യ: എം.എം ഖദീശാബി. മുസാഫർ അഹമ്മദ് അടക്കം നാല് ആൺമക്കളും മൂന്ന് പെൺ മക്കളും.