തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടത്തിയ ഓപ്പറേഷൻ ആഗ് പ്രത്യേക ഡ്രൈവിൽ കഴിഞ്ഞ ദിവസം വരെ 2172 പേർ അറസ്റ്റിലായിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ കേസുകളിൽ വാറണ്ടുള്ള 900 പ്രതികളെ അറസ്റ്റ് ചെയ്തു.
ഇതിന്റെ ഭാഗമായി 4085 സ്പെഷ്യൽ ഡ്രൈവുകൾ നടത്തി 2030 കേസുകൾ രജിസ്റ്റർ ചെയ്തു. ഓപ്പറേഷൻ ആഗ് തുടരുവാൻ സംസ്ഥാന പോലീസ് മേധാവി കർശന നിർദേശം നൽകി.
സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ജനുവരി 30 വരെ കാപ്പാ നിയമ പ്രകാരം 339 പേരേയും പിഐറ്റി എൻഡിപിഎസ് പ്രകാരം അഞ്ചു പേരേയും കരുതൽ തടങ്കലിലാക്കിയിട്ടുണ്ടെ ന്നും മുഖ്യമന്ത്രി വ്യക്തമാക്കി.