കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിന്റെ തുടര്‍ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ നീക്കി ഹൈക്കോടതി. തുടര്‍ നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചതോടെയാണ് നടപടി.
ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഭിഭാഷകന് സൈബി ജോസ് കിടങ്ങൂരാണ് കേസിൽ ഉണ്ണി മുകുന്ദനു വേണ്ടി മുൻപ് ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതായി സൈബി കോടതിയില്‍ രേഖ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സ്റ്റേ അനുവദിച്ചിരുന്നത്.
കൊച്ചിയിലെ ഫ്ലാറ്റില്‍ തിരക്കഥ ചര്‍ച്ച ചെയ്യാനെത്തിയ യുവതിയെ ഉണ്ണി മുകുന്ദന് ബലാംത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. എന്നാല്‍ കേസ് ഒത്തുതീര്‍പ്പായെന്ന് കാട്ടി തന്റെ പേരില്‍ വ്യാജസത്യവാംഗ്മൂലം സമര്‍പ്പിച്ചാണ് അനുകൂല വിധി വാങ്ങിയതെന്ന് കാട്ടി പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു.
കൈക്കൂലി കേസില്‍ ആരോപണവിധേയനായ സൈബി ജോസ് ഹാജരായി ഉണ്ണിമുകുന്ദന് അനുകൂല വിധി നേടിക്കൊടുത്ത കേസിലാണ് നടപടി. അഭിഭാഷകന് ഇരയുടെ പേരില്‍ കള്ളസത്യവാംഗ്മൂലം സമര്‍പ്പിച്ച് കോടതിയെ തെറ്റിധരിപ്പിച്ചത് ഗുരുതരമെന്ന് കോടതി പറഞ്ഞു. ഇര ഒത്തുതീര്‍പ്പിന് തയാറായെന്ന് കാട്ടി പരാതിക്കാരിയുടെ ഒപ്പോടെയാണ് സൈബി ജോസ് സത്യവാംഗ്മൂലം സമര്‍പ്പിത്. എന്നാല്‍ ഇത് വ്യാജമാണെന്ന് യുവതി കോടതിയെ അറിയിച്ചു
കോടതിയെ തെറ്റിധരിപ്പിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്ന് കോടതി പറഞ്ഞു. സൈബി ജോസ് ഇതിന് മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഇന്നു കേസ് പരിഗണിച്ചപ്പോൾ സൈബി ജോസ് ഹാജരായില്ല. പകരം ജൂനിയർ അഭിഭാഷകയാണ് ഹാജരായത്. ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ ഉത്തരം പറഞ്ഞേ മതിയാകൂവെന്നു വ്യക്തമാക്കിയ കോടതി, വ്യാജ രേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ നടന്നതായും വ്യക്തമാക്കി. സംഭവത്തില്‍ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഉണ്ണിമുകുന്ദനോടു കോടതി നിർദേശിച്ചു. ഹര്‍ജി പരിഗണിക്കുന്നത് 17ലേയ്ക്കു മാറ്റി വച്ചു.
അതേസമയം, കേസിൽ നടൻ ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകൻ സൈബി ജോസ്. കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് പരാതിക്കാരി ഇമെയിൽ വഴി അറിയിച്ചിരുന്നു. ഈ രേഖയാണ് കോടതിക്ക് കൈമാറിയതെന്നാണ് അഭിഭാഷകനായ സൈബി ജോസിന്റെ വിശദീകരണം. ഇമെയിൽ വിശദാംശങ്ങൾ അടക്കം മുഴുവൻ തെളിവും ഹൈക്കോടതിക്ക് കൈമാറുമെന്നും തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങൾ ആണെന്നും സൈബി ജോസ് പറഞ്ഞു.