കൊച്ചി: പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക പദ്മശ്രീ തൃപ്തി മുഖര്‍ജി ആദ്യമായി മലയാളസിനിമയില്‍ പാടി. ശ്രീവല്ലഭന്. ബി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ‘ധരണി’ എന്ന പുതിയ ചിത്രത്തിലൂടെയാണ് തൃപ്തി മുഖര്‍ജി പാടിയത്. ചിത്രത്തില്‍ ഏറെ വൈകാരിക മുഹൂര്‍ത്തങ്ങളുള്ള ഒരു താരാട്ട് പാട്ടാണ് അവര്‍ ആലപിച്ചിരിക്കുന്നത്. ലാലിച്ചന്‍ ദേവസ്യ ഗാനരചന നിര്‍വ്വഹിച്ച ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രമേഷ് നാരായണനാണ്. ഹൃദയഹാരിയായ
‘വാവേ വാവാവോ
ഊര് നിറയേ
പഞ്ഞം പടർന്നേ
ഏറും വിശപ്പോ
പുള്ളേ കരയല്ലേ’ എന്ന് തുടങ്ങുന്ന താരാട്ട് ഗാനം ഇപ്പോൾ തരംഗമായി കഴിഞ്ഞു.
ഉള്ളടക്കത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമാണ് ‘ധരണി’ 17 ന് റിലീസ് ചെയ്യും. ‘പച്ച’ യ്ക്ക് ശേഷം ശ്രീവല്ലഭന് പാരാലക്സ് ഫിലിം ഹൗസിന്റെ ബാനറിൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കൂടിയാണ് ധരണി. പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ആന്തരിക മുറിവുകള്‍ പിൽക്കാലത്ത് വ്യക്തികളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും സ്വാധീനവുമാണ് ധരണി ചര്‍ച്ച ചെയ്യുന്നത്.
അവഗണനകളും ഒറ്റപ്പെടുത്തലുകളും ഒരു വ്യക്തിയുടെ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കാട്ടിത്തരുന്ന ചിത്രം കൂടിയാണ് ധരണി.
എം.ആർ.ഗോപകുമാർ, രതീഷ് രവി പ്രൊഫസർ അലിയാർ, സുചിത്ര ,ദിവ്യാ, കവിതാ ഉണ്ണി. തുടങ്ങി ബേബി മിഹ്സ. മാസ്റ്റർ അൽഹാൻ ബിൻ ആഷിം, അഫ്ഷാൻ അരാഫത്ത്, അൻസിഫ്, ഐഷാൻ അരാഫത്ത്, അഭിനവ്, ആസാൻ, നജീർ, സിദ്ധാർത്ഥ്, നിരഞ്ജൻ ആവർഷ്, കാശിനാഥൻ തുടങ്ങിയ ബാലതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കഥ, തിരക്കഥ, സംവിധാനം ശ്രീവല്ലഭന് ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കെ രമേഷ് സജുലാല്, ഷാജി പി ദേശീയൻ.
ക്യാമറ ജിജു സണ്ണി, എഡിറ്റിംഗ് കെ ശ്രീനിവാസ്, ശബ്ദ മിശ്രണം രാജാകൃഷ്ണന് എം ആര്, സംഗീത സംവിധാനം രമേശ് നാരായൺ,
ആര്‍ട്ട് മഹേഷ് ശ്രീധര്‍, മേക്കപ്പ് ലാല്‍ കരമന, കോസ്റ്റ്യൂം ശ്രീജിത്ത് കുമാരപുരം, പ്രൊഡക്ഷന്‍ കണ്ട്രോളര് ഹരി വെഞ്ഞാറമൂട്, പ്രോജക്റ്റ് ഡിസൈനര്‍ ആഷിം സൈനുല്‍ ആബ്ദീന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനില്‍ ബി ബാബു, അസോസിയേറ്റ് ഡയറക്ടര്‍ ബാബു ചേലക്കാട്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഉദയന്‍ പുഞ്ചക്കരി, ആനന്ദ് കെ രാജ്, നിഖിത രാജേഷ്, സ്റ്റില്‍സ് വിപിന്‍ദാസ് ചുള്ളിക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അരുണ്‍ വി ടി