പാലക്കാട്: പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലയിറങ്ങി. മൂച്ചിക്കുന്ന് സ്വദേശി ഹരിദാസന്‍റെ വീട്ടിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഈ വീട്ടിൽ കയറിയ പുലി പിൻവശത്ത് മേയാൻ വിട്ടിരുന്ന ആടിനെ ആക്രമിച്ചു.
ഇന്ന് വൈകിട്ടായിരുന്നു സംഭവം. വീട്ടുകാർ ബഹളം വച്ചതോടെ പുലി ഓടിപ്പോകുകയായിരുന്നു. ഇതുകൊണ്ട് മാത്രമാണ് ആടിന്‍റെ ജീവൻ രക്ഷിക്കാനായതെന്നും പുലി ഓടിപ്പോകുന്നത് കണ്ടു എന്നും ഹരിദാസൻ പറഞ്ഞു.