തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ദ്ധിപ്പിച്ച വിഷയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിംഗ്. വെള്ളക്കരം കൂട്ടിയ വിവരം ആദ്യം പ്രഖ്യാപിക്കേണ്ടിയിരുന്നത് നിയമസഭയിലായിരുന്നുവെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. ചട്ടം 303 പ്രകാരം എപി അനില്‍കുമാര്‍ ഉന്നയിച്ച ക്രമപ്രശ്നത്തിലായിരുന്നു സ്പീക്കറുടെ റൂളിംഗ്.
‘വെള്ളക്കരം വര്‍ധിപ്പിക്കുന്നത് തികച്ചും ഭരണപരമായ നടപടിയാണ്. എങ്കിലും എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ബാധിക്കുന്ന തീരുമാനമാണെന്ന നിലയില്‍, സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന കാലത്ത് ഇക്കാര്യം സഭയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് ഉത്തമമായൊരു മാതൃകയായേനെയെന്നും’ സ്പീക്കര്‍ എഎന്‍ ഷംസീര്‍ റൂളിങില്‍ വ്യക്തമാക്കി.