ഒരു മാധ്യമത്തിന് നല്കിയ അഭിമുഖവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തില്‍ വിശദീകരണവുമായി നടന് ഇന്ദ്രന്‍സ്. ഡബ്ല്യുസിസിയെ തള്ളിപ്പറയാന്‍ ശ്രമിച്ചിട്ടില്ലെന്നും സഹപ്രവര്ത്തകന് തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കാന്‍ പാടാണെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും നടന് പറഞ്ഞു. അതിക്രമത്തിനിരയായ പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്. താന്‍ അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയാണെന്നും ഇന്ദ്രന്‍സ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല.
ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എൻ്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്.
മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എൻ്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു….
എല്ലാവരോടും സ്നേഹം
ഇന്ദ്രൻസ്
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Findrans.actor%2Fposts%2Fpfbid0RsepUubLuM61w5hHZNn5VA45dygwZedVaZxG5McnEx45iPugDHxrqLkAJ7uCV9GWl&show_text=true&width=500