മലപ്പുറം: മാസങ്ങളായി വൈദ്യുതി ബില്ലടക്കാത്തതിനെ തുടര്‍ന്ന് മലപ്പുറം കലക്ട്രറേറ്റിലെ പ്രധാനപ്പെട്ട ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. കലക്ടറേറ്റിലെ ബി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കണ്ടറി റീജനല്‍ ഡയറക്ടറേറ്റ് അടക്കമുള്ള പ്രധാനപ്പെട്ട ഓഫിസുകളുടെ ഫ്യൂസാണ് ശനിയാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയത്.
അതേസമയം, മാസങ്ങളായി ബില്‍ കുടിശ്ശിക വന്നതിനാലാണ് നടപടിയെടുത്തതെന്ന് കെഎസ്ഇബി അറിയിച്ചു.
പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇരുപതിനായിരം രൂപ വരെ കുടിശികയുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി.