തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വെള്ളവും പൊള്ളും. വെള്ളക്കരം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ വന്നു. ഇതോടെ ലിറ്ററിന് ഒരു പൈസ കൂടി. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതല്‍ 400 രൂപ വരെ അധികം നല്‍കേണ്ടി വരും. വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്കാകും ബാധകമാകുക.
അതേസമയം, ബജറ്റില്‍ നികുതിയും തീരുവകളും വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ വെള്ളക്കരവും ഉയര്‍ത്തിയത്. ഇന്ധന വിലയടക്കം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ജനരോക്ഷം ശക്തമാണ്.