തിരുവനന്തപുരം: ഗുണ്ടകൾക്കെതിരേ സംസ്ഥാനവ്യാപകമായി നടത്തിയ ‘ഓപ്പറേഷന് ആഗ്’ പൂർത്തിയായപ്പോൾ 2,507 പേർ പിടിയിലായി. 3507 കേന്ദ്രങ്ങളിലായിരുന്നു ഒരേ സമയം റെയ്ഡ് നടന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് 1673 കേസുകൾ രജിസ്റ്റർ ചെയ്തു.
ഒരേസമയം സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷനിൽ ഗുണ്ടകളും സാമൂഹിക വിരുദ്ധരും അടക്കമുള്ളവർ കുടുങ്ങുകയായിരുന്നു. കാപ്പ കേസിൽ അടക്കം പിടികിട്ടാപ്പുള്ളികളായി നടന്നിരുന്നവരും പിടിയിലായിട്ടുണ്ട്.
തിരുവനന്തപുരത്ത് മാത്രം 297 പേർ അറസ്റ്റിലായി. കണ്ണൂർ സിറ്റി പരിധിയിൽ മാത്രം 130 പേരാണ് അറസ്റ്റിലായത്. പാലക്കാട് 137 പേരും കോഴിക്കോട് 69 പേരും അറസ്റ്റിലായി. അറസ്റ്റിലായവരിൽ എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുളളികളും ഉണ്ട്. എറണാകുളം റൂറലിൽ മാത്രം 107 പേരാണ് പിടിയിലായത്.
പിടിയിലായവരുടെ വിരലടയാളമുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു കുറ്റവാളികളുടെ ഡേറ്റാ ബാങ്ക് തയാറാക്കും.