കൊല്ലം: കൊല്ലം കളക്ട്രേറ്റില്‍ ലെറ്റര്‍ ബോംബ് ഭീഷണി. ഇന്ന് ഉച്ചയ്ക്കാണ് കത്തിലൂടെയുള്ള ഭീഷണി സന്ദേശം കളക്ടര്‍ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന് കളക്ടര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. അതേസമയം, കത്ത് പോസ്റ്റ് ചെയ്തത് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.