തിരുവനന്തപുരം: പണം വാങ്ങി ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ നടപടി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടർമാരായ അയിഷ എസ്. ഗോവിന്ദ്, വിൻസ എസ്. വിൻസെന്റ് എന്നിവരെ സസ്പെൻഡ് ചെയ്തു. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരാണിവര്‍.
സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർഎംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സർജൻ ഡോ.വി.അമിത് കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മന്ത്രി വീണാ ജോ ർജിന്റെ നിർദേശത്തെ തുടർന്നാണു നടപടി.
300 രൂപയാണു ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിശോധനകളൊന്നും കൂടാതെ ഹെൽത്ത് കാർഡു നൽകാൻ ആർഎംഒ വാങ്ങിയിരുന്നത്. ജനറൽ ആശുപത്രിയിലെ ചില ജീവനക്കാരും ആർഎംഒയുടെ സഹായത്തിനുണ്ടായിരുന്നു.