ഇടുക്കി: മൂന്നാറില്‍ ടിടിഐ വിദ്യാര്‍ത്ഥിനിയെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. പാലക്കാട് സ്വദേശിയായ ആല്‍വിനാണ് അറസ്റ്റിലായത്. പ്രണയ നൈരാശ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി ആല്‍വിന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, കഴിഞ്ഞദിവസമാണ് ടിടിസി ആദ്യ വര്‍ഷ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയ്ക്ക് വെട്ടേറ്റത്. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടി മൂന്നാറില്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നതിനിടെ, പാലക്കാട് പെണ്‍കുട്ടിയുടെ അയല്‍വാസിയായ യുവാവ് അവിടെയെത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.