കൊച്ചി: വിമാനത്തിന്റെ ശുചി മുറിയിലിരുന്ന് പുകവലിച്ച സംഭവത്തില്‍ 62 കാരന്‍ അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശി സുകുമാരനെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ദുബൈയില്‍ നിന്നും നെടുമ്പാശേരിയിലേക്കുളള സ്‌പൈസ് ജെറ്റ് വിമാനം പറക്കുന്നതിനിടെയാണ് സുകുമാരന്‍ ശുചി മുറിയില്‍ കയറി സിഗരറ്റ് വലിച്ചത്. ശുചിമുറിയില്‍ നിന്ന് പുക പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതരാണ് ഇക്കാര്യം വിമാനത്താവള സുരക്ഷാ ഓഫിസര്‍മാരെ അറിയിച്ചത്. ഇതേ തുടര്‍ന്ന് വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സുകുമാരന്റെ പക്കല്‍ നിന്ന് സിഗരറ്റും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. വിമാനത്തില്‍ നിന്ന് പുകവലിക്കുന്നത് അത്യന്തം അപകടകരമാണ്. രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സെക്യൂരിറ്റി ഓഫീസര്‍ പറഞ്ഞു.