കൊച്ചി: ഫോർട്ട് കൊച്ചിയില്‍ രാത്രി പരിശോധനയ്ക്കിടെ എസ്ഐയെ ബൈക്കിലെത്തിയ യുവാക്കള്‍ ഇടിച്ചു തെറിപ്പിച്ചു. പള്ളത്തുരാമന്‍ പാര്‍ക്കിന് സമീപം വാഹനപരിശോധന നടത്തിയിരുന്ന ഫോർട്ട് കൊച്ചി എസ്ഐ സന്തോഷ് മേനോനാണ് പരുക്കേറ്റത്. പൊലീസിനെ കണ്ട് ബൈക്ക് അമിത വേഗതയില്‍ ഓടിക്കുകയായിരുന്നു. തടഞ്ഞു നിര്‍ത്താനുള്ള ശ്രമത്തിനിടെ ബൈക്ക് ഇടിച്ച് എസ് ഐ സന്തോഷ് നിലത്തു വീണു.
ഹെല്‍മറ്റ് ധരിക്കാതെ മട്ടാഞ്ചേരി ഭാഗത്തു നിന്നെത്തിയ യുവാക്കളുടെ വാഹനത്തിനു കൈകാണിച്ച എസ്ഐയെ ഇടിച്ചിട്ടശേഷം സംഘം കടന്നുകളയുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ എസ്ഐയുടെ കൈയ്ക്കു പൊട്ടലുണ്ട്.
ബൈക്കോടിച്ച ആളേയും പിറകിലിരുന്ന ആളേയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.